X

ഇത് അനുവദിക്കാനാവില്ല, കാണേണ്ടി വന്നതില്‍ വിഷമമുണ്ട്; ട്രംപിനെ തള്ളി മോദി

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ മോദി അപലപിച്ചു. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന ആക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായി അധികാരകൈമാറ്റമാണ് നടക്കേണ്ടത്-മോദി ട്വീറ്റ് ചെയ്തു.

നിയമവിരുദ്ധമായ രീതിയിലുള്ള പ്രതിഷേധത്തിലൂടെ ജനാധിപത്യ പക്രിയയെ അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ നിന്നൊഴിയാനിരിക്കെയാണ് മോദിയുടെ പ്രതികരണം.

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപ് അനുകൂല റാലി ആക്രമത്തില്‍ കലാശിച്ചിരിക്കുകയാണ്. യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിനുള്ളില്‍ അതിക്രമിച്ചു കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. ആക്രമത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ആക്രമത്തില്‍ പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നിതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ മന്ദിരത്തിലേക്ക് സുരക്ഷാ വലയം ഭേദിച്ച് കടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇതോടെ ഇരു സഭകളും അടിയന്തരമായി നിര്‍ത്തിവക്കുകയും പാര്‍ലമെന്റ്
അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പൊലീസ് വെടിവപ്പില്‍ ഒരു സ്ത്രീ മരിച്ചു. നെഞ്ചില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

web desk 1: