X
    Categories: indiaNews

മോദി അമേരിക്കയിലേക്ക്; ബൈഡനുമായി കൂടിക്കാഴ്ച ജൂണ്‍ 22ന്

ന്യൂയോര്‍ക്ക്: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എസില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 22ന് പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രതിരോധം, വാണിജ്യം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ രാഷ്ട്ര നേതാക്കള്‍ ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ കൂടിക്കാഴ്ച നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു.

webdesk11: