X

മോദി ഇന്ന് മാധ്യമങ്ങളെ കാണും

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ജോ ബൈഡനും ഇന്ന് മാധ്യമങ്ങളുമായി സംവദിക്കും. ഓരോ ചോദ്യം വീതം അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്കുമായി വീതിച്ചുനല്‍കും. 2014ല്‍ അധികാരത്തിലെത്തിയ ശേഷം മാധ്യമങ്ങളെ മോദി അഭിമുഖീകരിച്ചിട്ടില്ല. തനിക്കിഷ്ടമുള്ള മാധ്യമങ്ങള്‍ക്ക് മാത്രം അഭിമുഖം നല്‍കുകയായിരുന്നു. വലിയ നീക്കം എന്നാണ് മാധ്യമസമ്മേളനത്തെ അമേരിക്ക വിശേഷിപ്പിച്ചത്. ഇന്ന് അമേരിക്കന്‍ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ടുതവണ അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.

Chandrika Web: