X

മോദിക്ക് ഭയം, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; കെജ്രിവാളിന്റെ അറസ്റ്റിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഇന്ത്യാ മുന്നണി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ ശക്തമായ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ആം ആദ്മി പാര്‍ട്ടി കൂടി ഉള്‍പ്പെട്ട ഇന്ത്യ മുന്നണിയിലെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെല്ലാം ഇ.ഡിയുടെ നടപടിയെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്.

കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇത് ജീവനില്ലാത്ത ജനാധിപത്യമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഭയചകിതനായ ഏകാധിപതി ജനാധിപത്യത്തെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി, പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്ന് പണം തട്ടുക, മുഖ്യപ്രതിപക്ഷത്തിന്റെ അക്കൗണ്ട് മരവിപ്പിക്കുക എന്നിവ പോരാതെ ഇപ്പോള്‍ ആ പൈശാചികശക്തി ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ പ്രതികരിച്ചു.

webdesk14: