X

മോദിയും പുട്ടിനും ചര്‍ച്ച നടത്തി: വാഗ്നര്‍ ഗ്രൂപ്പിനെ നേരിട്ട് വിജയം വരിച്ച പുട്ടിന്റെ നടപടിയെ മോദി പ്രശംസിച്ചു.

പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും തമ്മില്‍ ടെലഫോണില്‍ ചര്‍ച്ച നടത്തി. യുക്രൈനിലെ യുദ്ധത്തിന് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. വാഗ്നര്‍ ഗ്രൂപ്പിനെ നേരിട്ട് വിജയം വരിച്ച പുട്ടിന്റെ നടപടിയെ മോദി പ്രശംസിച്ചതായും റഷ്യ അറിയിച്ചു.
കഴിഞ്ഞയാഴ്ച നേരില്‍ സന്ദര്‍ശിച്ച് അമേരിക്കയുമായി നടത്തിയ ചര്‍ച്ചകള്‍ മോദിയോട് റഷ്യക്ക് അതൃപ്തിയുണ്ടാക്കിയ സാഹചര്യത്തിലാണ് ഫോണ്‍വിളി. യുക്രൈന്‍ പ്രശ്‌നത്തിനിടെ റഷ്യയുടെ എണ്ണ വാങ്ങി സംസ്‌കരിച്ച് യൂറോപ്പിന് കൈമാറുന്നത് ഇപ്പോള്‍ ഇന്ത്യയാണ്. ഇതിലൂടെ യൂറോപ്പുമായും അമേരിക്കയുമായും റഷ്യയുമായും തുല്യബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഇതില്‍ ചെറിയ ഭേദഗതി ഉണ്ടായെന്ന അന്താരാഷ്ട്ര വിലയിരുത്തലുകളെ നേരിടാനാണ് ഫോണ്‍വിളിയെന്നാണ് വിലയിരുത്തല്‍. ചൈനയുമായി അമേരിക്കക്കുള്ള വിരോധമാണ് മോദിയെ സ്വീകരിച്ചതിലൂടെ അമേരിക്ക ലക്ഷ്യമിട്ടത്. ഫലത്തില്‍ ചൈനയെ ഒറ്റപ്പെടുത്താന്‍ ഇതിലൂടെ കഴിഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അരുണാചലിലും മറ്റും ചൈന നടത്തിയ കയ്യേറ്റങ്ങളെ ഇങ്ങനെ നേരിടുന്നതില്‍ അര്‍ത്ഥമില്ലെന്ന വാദവും മോദിസര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്.

Chandrika Web: