X

മണിപ്പൂര്‍ വിഷയത്തില്‍ മോദി മൗനം തുടരുന്നു; രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍. പതിനൊന്നു മണിയോടെ ഇംഫാലില്‍ എത്തുന്ന അദ്ദേഹം ആദ്യം സന്ദര്‍ശിക്കുക കുക്കി മേഖലയായ ചുരാചന്ദ്പൂരാണ്. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ പ്രദേശവാസികളുമായി സംവദിക്കും.

ഇംഫാലിലേക്ക് മടങ്ങുന്ന രാഹുല്‍ മെയ്‌തെ മേഖലകളിലെ ക്യാംപുകളും സന്ദര്‍ശിക്കും. ഇന്ന് മണിപ്പൂരില്‍ തങ്ങുന്ന രാഹുലിനൊപ്പം എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഉണ്ട്. വിദ്വേഷം പടര്‍ന്ന മണിപ്പൂര്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുമ്പോളാണ് രാഹുലിന്റെ സന്ദര്‍ശനം. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

നരേന്ദ്രമോദിക്ക് മണിപ്പൂര്‍ കലാപം തീര്‍ക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മെയ് 3നാണ് മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ കലാപം തുടങ്ങിയത്. ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടു.

webdesk13: