X
    Categories: CultureNewsViews

ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരന്‍: മോദി

വര്‍ധ: ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കക്കൂസുകളുടെ കാവല്‍ക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും കക്കൂസുകള്‍ നിര്‍മിച്ചതിലൂടെ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുകയാണെന്നും മോദി പറഞ്ഞു.

‘ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കക്കൂസുകളുടെ കാവല്‍ക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് രണ്ട് ദിവസം മുമ്പ് എന്നെ കക്കൂസുകളുടെ കാവല്‍ക്കാരനെന്ന് വിളിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ശുചിത്വജോലിക്കാരെ അപമാനിക്കുന്നതാണ്. എനിക്കെതിരെ നടത്തുന്ന ഇത്തരം കളിയാക്കലുകളെ ഞാന്‍ അലങ്കാരമായി കാണുന്നു.’ മോദി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: