X

നോട്ട് പിന്‍വലിക്കല്‍: മോദിയുടെ സര്‍വെ ഫലം പുറത്ത്

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പ് സര്‍വെ ഫലം പുറത്തുവിട്ടു. 30 മണിക്കൂറിനുളളില്‍ അഞ്ച് ലക്ഷം ആളുകളാണ് പങ്കെടുത്തതെന്ന് സര്‍വെ അവകാശപ്പെടുന്നു. 90 ശതമാനം ആളുകളും നീക്കത്തെ പിന്തുണക്കുന്നുവെന്നാണ് സര്‍വെ ഫലം.

92 ശതമാനം പേര്‍ കള്ളപ്പണം തടയാനും ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനും അതോടൊപ്പം തന്നെ അഴിമതി തടയാനും കഴിയുമെന്ന് വിലയിരുത്തുന്നു. 73 ശതമാനം ആളുകള്‍ അഞ്ച് സ്റ്റാറാണ് നല്‍കിയിരിക്കുന്നത്. 2ശതമാനം ആളുകള്‍ മാത്രമാണ് വളരെ മോശം(1 സ്റ്റാര്‍) എന്ന് രേഖപ്പെടുത്തിയതെന്നും ഫലം അവകാശപ്പെടുന്നു.

 

മോദി തന്നെയാണ് ഫലം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പിന്നാലെ ഐടി ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഫലം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തി. ജനങ്ങളുടെ ഭാവ നിലയാണ് സര്‍വെയിലൂടെ പുറത്ത വന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വെയില്‍ പങ്കെടുത്തവര്‍ക്ക് മോദി നന്ദി അറിയിച്ചു. ഈ മാസം 22ന് ചോദ്യ രൂപത്തിലാണ് ആപ്പ് സര്‍വെ പുറത്തിറക്കിയിരുന്നത്. 30 മണിക്കൂര്‍ കൊണ്ട് 5 ലക്ഷം ആളുകള്‍ പങ്കെടുത്തെന്നാണ് ഫലം അവകാശപ്പെടുന്നത്.

സര്‍വെ ഫലം, മോദി ട്വിറ്ററില്‍ പുറത്ത് വിട്ടത്

chandrika: