അമേരിക്കയിലെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ,പ്രധാനമന്ത്രിയോട് നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകക്ക് ബി.ജെ.പി നേതാക്കളുടെ അധിക്ഷേപം. ലേഖിക സബ്രിന്‍ സിദ്ദീഖിയാണ് മോദിയോട് ഇന്ത്യയിലെ മതവിവേചനത്തിനെതിരെ ചോദ്യം ചോദിച്ചത്. എന്ത് നടപടികളാണ് ഇക്കാര്യത്തില്‍ താങ്കളുടെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്? കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്നതെന്ന പരാതിയാണല്ലോ ഉയരുന്നത് എന്നായിരുന്നു ചോദ്യം.
ഇതിന് മറുപടിയായി മോദി പറഞ്ഞത്, ചോദ്യം തന്നെ ഞെട്ടിക്കുന്നുവെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യമായി അവസരം ലഭിക്കുന്നുണ്ടെന്നും തന്റെ സര്‍ക്കാര്‍ മതമോ ജാതിയോ വര്‍ഗമോ വര്‍ണമോ നോക്കാതെ എല്ലാവര്‍ക്കും ആനുകൂല്യം എത്തിക്കുന്നുണ്ടെന്നും മോദി മറുപടി പറഞ്ഞു. ഇതെല്ലാം കണ്ട് എന്തുകൊണ്ട് ബൈഡന്‍ മിണ്ടാതിരിക്കുന്നുവെന്നായിരുന്നു ബൈഡനോടുള്ള സബ്രീനയുടെ ചോദ്യം.
ഓരോ ചോദ്യം മാത്രമാണ് മോദിയോടും ബൈഡനോടും ചോദിക്കാന്‍ അവസരമുണ്ടായിരുന്നത.് ചോദ്യം ചോദിച്ചതോടോ ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ സബ്രീനയുടെ മതത്തെക്കുറിച്ചും പാക് ബന്ധത്തെക്കുറിച്ചുമെല്ലാം വിശദീകരിച്ച് കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. സബ്രീന പാക്കിസ്താന്‍കാരിയും ഇസ്്‌ലാമിസ്റ്റുമാണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഇതോടെ ബി.ജെ.പി, സംഘപരിവാരം അപ്പാടെ സമൂഹമാധ്യമങ്ങളില്‍ സബ്രീനയെ അധിക്ഷേപിച്ച് രംഗത്തെത്തിയിക്കുകയാണ്.
എന്നാല്‍ താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സബ്രീന തിരിച്ചടിച്ചത്. ഇന്ത്യയില്‍ ജനിച്ചയാളാണ് സബ്രീനയുടെ പിതാവ്.
്പ്രമുഖ വാര്‍ത്താചാനലായ വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖികയാണ് അവര്‍. സി.എന്‍.എന്‍, ഹഫങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയില്‍ കോളമെഴുതുന്നുമുണ്ടിവര്‍. പാക്കിസ്താന്‍കാരിയാണ് മാതാവ്. റോമില്‍ 24 ാംവയസ്സ് വരെ താമസിച്ച ഇവര്‍ 2016ല്‍ ഹിലാരി ക്ലിന്റന്റെ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. 2015ല്‍ ഗാര്‍ഡിയന്‍ പത്രത്തിലും ജോലിചെയ്തിരുന്നു.
പലരും സബ്രീനയെ പ്രശംസിച്ചും രംഗത്തുവന്നിട്ടുണ്ട്. ബൈഡന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക്കിന്റെ എഴുപതോളം എം.പിമാര്‍ മോദിയോട് മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ബൈഡന്‍ ചോദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.