X

മോദിയുടെ പേരിലുള്ള വെബ് പരമ്പരയുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കി സംപ്രേഷണം ചെയ്തുവന്ന വെബ് പരമ്പരക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിട്ടത്. മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഇറോസ് നൗവില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍മാന്‍’ എന്ന വെബ്‌ഷോയാണ് കമ്മിഷന്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം റിലീസ് ചെയ്ത അഞ്ച് എപ്പിസോഡുകള്‍ നീക്കം ചെയ്യാനും കമ്മിഷന്‍ നിര്‍ദേശിച്ചു. അതേസമയം നമോ ടി.വിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇളവ് അനുവദിച്ചു. നിശബ്ദപ്രചാരണസമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യാം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് മീഡിയ വഴി രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് വെബ് പരമ്പരക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

web desk 1: