X

വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഡ്ഢിയാക്കാം; വീണ്ടും വിമർശനുമായി അരവിന്ദ് കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ ആവശ്യപ്പെട്ടതിന് ഗുജറാത്ത് കോടതി പിഴ ചുമത്തിയതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ വിമർശനങ്ങളുമായി വീണ്ടും അരവിന്ദ് കെജ്‌രിവാൾ.വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഢിയാക്കാമെന്നും മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ഒരു കുറ്റമല്ലെന്നും, ബിരുദം ശരിയാണെങ്കിൽ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാൾ ചോദിച്ചു.മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്നാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വിവരങ്ങൾ അരവിന്ദ് കെജരിവാളിന് കൈമാറണമെന്ന വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് കോടതി റദ്ദാക്കി. കേസിലെ അപേക്ഷകനായ കെജരിവാളിന് കോടതി പിഴയും വിധിച്ചിരുന്നു.

webdesk15: