X

മോഡ്രിച്ച് സംഘം ടെന്‍ഷനില്‍

ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലിന്ന് ക്രൊയേഷ്യക്കാര്‍ കനഡക്കെതിരെ ടെന്‍ഷനിലാവും. ആദ്യ മല്‍സരത്തില്‍ മൊറോക്കോക്ക് മുന്നില്‍ പതറിയ ലുക്കാ മോഡ്രിച്ചിന്റെ ടീം ഗ്രൂപ്പ് എഫിലിപ്പോള്‍ രണ്ടാം സ്ഥാനത്താണ്. കനഡക്കാര്‍ വാക്കോവര്‍ ടീമല്ല. ബെല്‍ജിയത്തെ ഞെട്ടിച്ചവരാണ്. അതിനാല്‍ തന്നെ എളുപ്പത്തിലൊരു യാത്ര സാധ്യമാവില്ല.

ബെല്‍ജിയം ജയിച്ചിട്ടും ആ മല്‍സരത്തില്‍ ലോകം മാര്‍ക്കിട്ടത് കനഡക്കായിരുന്നു. ജോണ്‍ ഹെര്‍ഡ്മാന്‍ എന്ന പരിശീലകനെ ലോകം തിരിച്ചറിഞ്ഞതും അന്ന് തന്നെ. കനേഡിയന്‍ സോക്കറിലെ പുതിയ അധ്യായമാണ് ഖത്തറില്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് കോച്ച് തന്നെ പറയുന്നത്. പ്രത്യേകിച്ച് അടുത്ത ലോകകപ്പില്‍ അവര്‍ ആതിഥേയരാവുന്ന സാഹചര്യത്തില്‍. ബെല്‍ജിയത്തിനെതിരായ മല്‍സരത്തിന് ശേഷം ഹെര്‍ഡ്മാന്‍ തന്റെ ഇന്നര്‍ ബനിയനിലുടെ കാണിച്ചു തന്നത് യൂറോപ്പിലെ വിഖ്യാത കോച്ച് ജോസ് മോറിനോയുടെ ചിത്രമായിരുന്നു. ആക്രമണ ഫുട്‌ബോളിന്റെ ശക്തമായ രൂപമായിരുന്നമല്ലോ മോറീനോ.

web desk 3: