X

കാനഡയിലെ പള്ളി ആക്രമണം മുസ്‌ലിങ്ങള്‍ക്കെതിരായ ഭീകരാക്രമണം: പ്രസിഡന്റ്

ക്യൂബക് സിറ്റി: കാനഡയിലെ ക്യുബക്ക് നഗരത്തില്‍ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവയ്പ് ഭീകരാക്രമണമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ‘മുസ്ലിംകള്‍ക്കെതിരായ ഈ ഭീകരാക്രമണത്തെ അപലപിക്കുന്നു’വെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന. ഞായറാഴ്ച രാത്രി പ്രാദേശിക സമയം വൈകിട്ട് എട്ടുമണിയോടെ നമസ്‌കാര സമയത്തണ് അക്രമം നടന്നത്. അക്രമത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.

ആയുധാരികളായ മൂന്നുപേര്‍ പള്ളിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പള്ളി പ്രസിഡന്റ് മുഹമ്മദ് യാങ്ഗുയി പൊലീസിനോട് പറഞ്ഞു. ആയുധാരികളായ മൂന്നുപേര്‍ പള്ളിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമണ സമയം നാല്‍പതോളം ആളുകള്‍ പ്രാര്‍ഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നു. ആക്രമികളില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പരുക്കേറ്റവര്‍ ക്യുബക്ക് നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അതേസമയം, യുഎസ് വിലക്കേര്‍പ്പെടുത്തിയ അഭയാര്‍ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നടപടിക്ക് പിന്നാലെയാണ് മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണമുണ്ടായത്.

ട്വിറ്ററിലൂടെയായിരുന്നു അഭയാര്‍ഥികള്‍ക്ക് സഹായത്തിന്റെ കരം നീട്ടിക്കൊണ്ട് ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവന ഇറക്കിയത്.

“ആഭ്യന്തര കലഹം, ഭീകരവാദം, യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ മാതൃരാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവരുന്നവര്‍, അവരേതുതരം വിശ്വാസിയായാലും കാനഡയിലേക്ക് സ്വാഗതം. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി” എന്നായിരുന്നു ട്രൂഡോയുടെ ട്വീറ്റ്.

നേരത്തെ 2015ലും സമീപ പ്രദേശമായ ഒന്റാരിയോയിലെ മുസ്ലിം പള്ളിക്ക് നേരെ ഭീകാക്രമണമുണ്ടായിരുന്നു.

chandrika: