X

എംആര്‍എന്‍എ വാക്‌സിന്‍; ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

ഡല്‍ഹി: എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി. ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വാക്‌സിന്‍ ആണ് എംആര്‍എന്‍എ. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍നോവ കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

എച്ച്ഡിടി ബയോടെക്ക് എന്ന യുഎസ് കമ്പനിയുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചത്. പുതിയ സാങ്കേതിക വിദ്യയായ എംആര്‍എന്‍എ (mRNA technology മെസഞ്ചര്‍ ആര്‍എന്‍എ) ഉപയോഗിച്ചുള്ള വാക്‌സിനാണിത്.

സാധാരണ പല വാക്‌സിനുകളിലും പ്രതിരോധശേഷിയുണ്ടാക്കാന്‍ ചെയ്യുന്നത് നിര്‍ജീവമായ, അല്ലെങ്കില്‍ ശക്തികുറഞ്ഞ വൈറസുകളെ നമ്മുടെ ശരീരത്തിലേക്കു കടത്തിവിടുകയാണ്. എന്നാല്‍ എംആര്‍എന്‍എ വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെയല്ല. പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി പ്രോട്ടീന്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നു നമ്മുടെ സ്വന്തം കോശങ്ങളെ പഠിപ്പിക്കുകയാണ് അവ ചെയ്യുന്നത്. ഈ പ്രതികരണം ആന്റി ബോഡികള്‍ ശരീരത്തിനുള്ളില്‍ ഉണ്ടാക്കും. ഇവയാണ് യഥാര്‍ത്ഥ വൈറസ് നമ്മുടെ ശരീരത്തില്‍ കയറുമ്പോള്‍ സംരക്ഷണം നല്‍കുന്നത്.

 

web desk 3: