X

എം.എസ്.എഫ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറി വാഹനപകടത്തില്‍ മരിച്ചു

മലപ്പുറം:തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകന്‍ ഹസീബ് (19) മരണപെട്ടു.തിരൂര്‍ക്കാട് നസ്റ കോളേജ് ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരുന്നു.എം.എസ്.എഫ് പാനലില്‍ കഴിഞ്ഞ ദിവസം ഫൈന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെ വൈകീട്ട് തിരൂര്‍ക്കാട് ചവററോഡില്‍ വെച്ച് നടന്ന ആക്സിഡന്റില്‍ തലക്ക് പരിക്ക് പറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.രാത്രിയോടെ പെരിന്തല്‍മണ്ണ അല്‍ശിഫ ഹോസ്പിറ്റലില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയങ്കിലും മരണപ്പെടുകയായിരുന്നു.തിരൂര്‍ക്കാട് മങ്കട റോഡില്‍ ചവറോട് വെച്ച് ഇന്നലെ വൈകുന്നേരം 7.15 ന് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

പിതാവ് ഹംസ, മാതാവ് ഹബീബ,സഹോദരങ്ങള്‍, ഹാഷിം,അര്‍ഷിദ

web desk 3: