X
    Categories: CultureNewsViews

വർധിപ്പിച്ച പ്ലസ് വൺ സീറ്റിൽ കമ്മ്യൂണിറ്റി വിഭാഗത്തിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരം നൽകണം: എം.എസ്.എഫ്

കോഴിക്കോട് :ജൂൺ 6 നു നടക്കുന്ന സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ സമയത്ത് വർധിപ്പിച്ച ശതമാനം പ്ലസ് വൺ സീറ്റിൽ കമ്മ്യൂണിറ്റി വിഭാഗത്തിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ സർക്കാർ അവസരം നൽകണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജന. സെക്രട്ടറി എം പി നവാസ് എന്നിവർ ആവശ്യപ്പെട്ടു.

നിലവിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഏക ജാലക സംവിധാനത്തിൽ നിന്നും പുറത്തായത് കാരണം അവർക്കു വർധിപ്പിച്ച 20% സീറ്റിലേക്ക് അപേക്ഷ നല്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകിയാൽ പല വിദ്യാർത്ഥികൾക്കും ജനറൽ മെറിറ്റിൽ തന്നെ സീറ്റ് ലഭ്യമാവുകയും അത് വഴി കമ്മ്യൂണിറ്റി വെയിറ്റിംഗ് ലിസ്റ്റിലുള്ള നിരവധി വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുകയും ചെയ്യും.

പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കി സംവരണം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണമെന്ന് എം.എസ്.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.പ്രസ്തുത വിഷയം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും ഹയർ സെക്കന്ററി ഡയറക്റ്ററേറ്റിനും എം.എസ്.എഫ് നിവേദനം നൽകിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: