X

എം.എസ്.എഫ് ഹബീബ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പ്; മൂന്ന് കോടി വിദ്യാഭ്യാസ പദ്ധതിയുടെ പരീക്ഷ ഇന്ന്

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.ഹബീബ് റഹ്മാന്റെ നാമധേയത്തില്‍ രൂപീകരിച്ച ഹബീബ് എജ്യുകെയറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മൂന്ന് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പിന്റെ പ്രവേശന പരീക്ഷ ഇന്ന് സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടും. 10,000 ത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയോജക മണ്ഡലം കമ്മിറ്റികളുടെ മേല്‍ നോട്ടത്തിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ മികച്ച മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

2022-23 അധ്യയന വര്‍ഷം രണ്ട് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ അപേക്ഷ വന്നപ്പോള്‍ ഈ അധ്യയന വര്‍ഷം തുക വര്‍ധിപ്പിക്കുകയായിരുന്നു. എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റഗ്രേറ്റഡ് എട്ടാം ക്ലാസ്, റോബോട്ടിക്‌സ് ബേസിക് ലെവല്‍, എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്, കീം, ജീ, സി.എം.എ എന്നിവയോടെ ഇന്റഗ്രേറ്റഡ് പ്ലസ് ടു സയന്‍സ്, സി.എ/സി.എം.എ/എ.സി.സി.എ എന്നിവയോടെ പ്ലസ് ടു കൊമേഴ്‌സ്, റോബോട്ടിക്‌സ് ബേസിക് ലെവല്‍ എന്നിവയിലാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

webdesk11: