X

എം.എസ്.എഫ് ദേശീയ സമ്മേളനം;ഫെബ്രുവരി 27, 28 ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: എം.എസ്.എഫ് രണ്ടാം ദേശീയ സമ്മേളനം 2022 ഫെബ്രുവരി 27 നും 28 നും ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ‘എഡ്യുക്കേറ്റ്, എംപവര്‍, ഇമാനിസിപേറ്റ്’ എന്ന പ്രമേയത്തില്‍ വിവിധ സെഷനുകളായാണ് ദേശീയ സമ്മേളനം നടക്കുക. അന്തര്‍ദേശീയ, ദേശീയ വ്യക്തിത്വങ്ങള്‍ അതിഥികളായെത്തും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്നും തെരെഞ്ഞെടുത്തവരാണ് സമ്മേളന പ്രതിനിധികള്‍. പുതിയ ദേശീയ നേതൃത്വത്തെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.

ഡല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളന സംഘടക സമിതി യോഗം മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, നവാസ് കനി എം.പി, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, ഖുര്‍റം അനീസ് ഉമര്‍, മൗലാനാ നിസാര്‍ അഹമ്മദ്, ഷെയ്ഖ് ഫൈസല്‍, ആസിഫ് അന്‍സാരി, ഷഹ്‌സാദ് അബ്ബാസി, എം.എസ്.എഫ് ദേശീയ ഭാരവാഹികളായ പി.വി അഹമ്മദ് സാജു, അതീബ് ഖാന്‍, സിറാജുദ്ദീന്‍ നദവി, ഫറാന്‍ ഫാറൂഖി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു. എസ്.എച്ച് മുഹമ്മദ് അര്‍ഷദ് സ്വാഗതവും ഇ ഷമീര്‍ നന്ദിയും പറഞ്ഞു. ദേശീയ സമ്മേളനത്തിന്റെ വിജയത്തിനു വേണ്ടി പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികള്‍: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി എം.പി, നവാസ് കനി എം.പി.

ചെയര്‍മാന്‍: പി.കെ കുഞ്ഞാലിക്കുട്ടി. വര്‍ക്കിംഗ് ചെയര്‍മാന്‍: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജനറല്‍ കണ്‍വീനര്‍: ടി.പി അഷ്‌റഫലി. കണ്‍വീനര്‍: എസ്.എച്ച് മുഹമ്മദ് അര്‍ഷദ്. വൈസ് ചെയര്‍മാന്‍: ഇഖ്ബാല്‍ അഹമ്മദ്, ഖുറം അനീസ് ഉമര്‍, മൗലാനാ നിസാര്‍ അഹമ്മദ്, ആസിഫ് അന്‍സാരി, അഡ്വ: ഫൈസല്‍ ബാബു, അഡ്വ:എം റഹ്മത്തുള്ള, സഫറുദ്ദീന്‍ മുല്ല, ഫാത്തിമ മുസഫര്‍, അഡ്വ: നൂര്‍ബിന റഷീദ്, അഡ്വ: ഹാരിസ് ബീരാന്‍, എം കെ നൗഷാദ്, എ ഷംസുദ്ദീന്‍. ജോ കണ്‍വീനര്‍: ഷെയ്ക്ക് ഫൈസല്‍, മുഹമ്മദ് ഹലീം, ഷഹസാദ് അബ്ബാ
സി, മുധസര്‍, അനസ് അബ്ദുള്ള, ഫറാന്‍ ഫാറൂഖി, നൂര്‍ ശംസ്. ട്രഷറര്‍: പി.വി അബ്ദുല്‍ വഹാബ് എംപി

സബ് കമ്മിറ്റി ഫിനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: നവാസ് കനി എംപി, കണ്‍വീനര്‍: ഇ ഷമീര്‍. പ്രോഗ്രാം കമ്മിറ്റി: ചെയര്‍മാന്‍: ഖുറം അനീസ് ഉമര്‍, കണ്‍വീനര്‍: പി.വി അഹ്മദ് സാജു. റിസപ്ഷന്‍ കമ്മിറ്റി: ചെയര്‍മാന്‍: അഡ്വ ഹാരിസ് ബീരാന്‍, കണ്‍വീനര്‍: അതീബ് ഖാന്‍.
അക്കോമഡേഷന്‍ കമ്മിറ്റി: ചെയര്‍മാന്‍: ആസിഫ് അന്‍സാരി, കണ്‍വീനര്‍: ഖാലിദ് എം. ട്രാവല്‍ & ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി: ചെയര്‍മാന്‍: അഡ്വ:എന്‍.എ കരീം, കണ്‍വീനര്‍: മന്‍സൂര്‍ ഹുദവി ബംഗാള്‍. രജിസ്‌ട്രേഷന്‍ കമ്മിറ്റി: ചെയര്‍മാന്‍: സിറാജ് നദ്‌വി, കണ്‍വീനര്‍: കൈസര്‍ അബ്ബാസ്. ഫുഡ് കമ്മിറ്റി: ചെയര്‍മാന്‍: കെ.കെ മുഹമ്മദ് ഹലീം, കണ്‍വീനര്‍: ഫര്‍ഹാന്‍ ഫാറൂഖി. പബ്ലിസിറ്റി കമ്മിറ്റി: ചെയര്‍മാന്‍: മുഹമ്മദ് അല്‍ അമീന്‍, കണ്‍വീനര്‍: സുഹൈല്‍ ഹുദവി ആസ്സാം. സപ്ലിമെന്റ് കമ്മിറ്റി: ചെയര്‍മാന്‍: നൗഷാദ് മലര്‍, കണ്‍വീനര്‍: സൈദലവി ഹുദവി ഹൈദരാബാദ്. വളണ്ടിയര്‍ കമ്മിറ്റി: ചെയര്‍മാന്‍: മുദസിറുല്‍ ഹഖ്, കണ്‍വീനര്‍: അസറുദ്ദീന്‍.

 

 

 

 

web desk 3: