X

വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികള്‍ പ്രൊഫസറും ഡോക്ടറും: പികെ നവാസ്

അയിങ്കലം: വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികള്‍ പ്രൊഫസറും ഡോക്ടറുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.

കേരളത്തിലെ 44 കോളേജുകളില്‍ സ്ഥിരമായി പ്രിന്‍സിപ്പല്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് msf മുഴുവന്‍ കോളജിന്റെ മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ വലയം
തവനൂര്‍ ഗവണ്മെന്റ് കോളേജിന് മുന്‍പില്‍ എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ത്ഥി വലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായിട്ട് പോലും തവനൂര്‍ ഗവണ്മെന്റ് കോളേജിന് പുതിയ കോഴ്‌സുകളോ , സ്വന്തം കെട്ടിടമോ ,പ്രധാന അധ്യാപകനോ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലന്നത് വളരെ ഗൗരവത്തോടെ കാണുന്നവെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൂട്ടായി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അശ്ഹര്‍ പെരുമുക്ക്,ജില്ലാ സെക്രട്ടറി ഹസ്സൈനാര്‍ നെല്ലിശ്ശേരി,എ വി നബീല്‍,പത്തില്‍ സിറാജ്,സാഹിര്‍ മാണൂര്‍,ശിഹാബ് തങ്ങള്‍,എ.എം സിറാജുദ്ധീന്‍, റാഫി അയിങ്കലം,വി പി റഷീദ് ,മുത്തു അയിങ്കലം,മിര്‍ഷാദ് ഒതളൂര്‍,നൂറുദ്ധീന്‍ പുറത്തൂര്‍ ,മുനീര്‍ തൃപ്രങ്ങോട് ,ഷമീം അയിങ്കലം,ആഷിഖ് ,ഖയ്യൂം പുറത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

web desk 1: