X

എം എസ് എഫ് സൗത്ത് സോണ്‍ ബാല കേരളം മാറ്റ് കലോത്സവം; നവബര്‍ മുതല്‍ ഡിസംബര്‍ വരെ

തിരുവനന്തപുരം: എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ തെക്കന്‍ മേഖലയില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി യൂണിറ്റ് മുതല്‍ സംസ്ഥാനം വരെ ബാല കേരളം മാറ്റ് കലോത്സവത്തിന് നവംബര്‍ മുതല്‍ ഡിസംബര്‍ വരെ തുടക്കമാകും.

തെക്കന്‍ മേഖലയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും ഏകകോപ്പിക്കുന്നതിനും വേണ്ടി ആലപ്പുഴയില്‍ ചേര്‍ന്ന സൗത്ത് സോണ്‍ ലീഡേഴ്‌സ് മീറ്റില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതിന്റെ ഭാഗമായാണ് ആദ്യ പദ്ധതി എന്ന നിലക്ക് മാറ്റ് കലോത്സവത്തിന് തുടക്കം കുറിക്കുന്നത്.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളാണ് മാറ്റ് കലോത്സവങ്ങള്‍ നടത്തുന്നത്. ആക്റ്റീവ് മെമ്പര്‍ഷിപ്പ്, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നേതൃത്വ ക്യാമ്പുകള്‍, വിവിധ വിദ്യാഭ്യാസ പദ്ധതികള്‍, കലാ,കായിക പദ്ധതികള്‍ എന്നിവയ്ക്ക് ലീഡേഴ്‌സ് മീറ്റ് രൂപം നല്‍കി.

ഒക്ടോബര്‍ മാസത്തോടെ മുഴുവന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാനും വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ സബ് കമ്മിറ്റിക്ക് രൂപം നല്‍കി. അഡ്വ: പി ഇ സജല്‍( രക്ഷാധികാരി)
ബിലാല്‍ റഷീദ് (ചെയര്‍മാന്‍)
അഡ്വ: അല്‍ത്താഫ് സുബൈര്‍ (ജന:കണ്‍വീനര്‍) ഫിറോസ് പള്ളത്ത് (ട്രഷറര്‍) ഫൈസല്‍ കെ.യു, റമീസ് മുത്തരകയില്‍,അംജത് കുരീപള്ളി, (വൈസ് ചെയര്‍മാന്‍) കെ ഷാമിര്‍,സദ്ദാം ഹരിപ്പാട്, അഡ്വ: അജാസ് സലീം,മാഹീന്‍, സി (കണ്‍വീനര്‍മാര്‍).

web desk 3: