X

എം.എസ്.എഫ് ദക്ഷിണകേരള സ്റ്റുഡന്റ്സ് പാർലമെന്റ് സമാപിച്ചു.

എം.എസ്.എഫ് ദക്ഷിണ കേരള സ്റ്റുഡന്റ്സ് പാർലമെന്റ് സമാപിച്ചു. രണ്ട് ദിവസം നീണ്ടു നിന്ന് പാർലമെന്റ് പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് നടന്നത്. തെക്കൻ ജില്ലകളിലെ സംഘടനയുടെ പ്രവർത്തനങ്ങൾ പാർലമെന്റ് വിലയിരുത്തി. സംഘടനാ തലത്തിലും ക്യാമ്പസ് തലത്തിലും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന പദ്ധതികൾ പാർലമെന്റിൽ അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം അംഗീകാരം നൽകുകയും ചെയ്തു.

തെക്കൻ ജില്ലകളുടെ പ്രവർത്തനങ്ങളിൽ പാർലമെന്റ് സംതൃപ്തി അറിയിച്ചു. കൂടെ ജില്ലകൾക്കുള്ള ഭാവി പദ്ധതികളുടെ രൂപരേഖയും സംസ്ഥാന കമ്മിറ്റി നൽകി. കേരളാ സർവകലാശാല അടക്കമുള്ള തെക്കൻ ജില്ലകളിലെ സർവകലാശാലകളിലും കോളേജുകളിലും സംഘടനയെ കൂടുതൽ സജീവമാക്കാനുള്ള ഒരുക്കങ്ങളും പ്രവർത്തന പദ്ധതിയും പാർലമെന്റ് ചർച്ച ചെയ്തു. പുതിയ അധ്യായന വർഷം കോളേജുകളിൽ യൂണിറ്റ് കമ്മിറ്റികൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞതിൽ പാർലമെന്റ് പ്രശംസ രേഖപ്പെടുത്തി.

മണ്ഡലം ജില്ലാ തലത്തിലെ സംഘടനയുടെ ഭാവി പദ്ധതികളും സംസ്ഥാന കമ്മിറ്റി പാർലമെന്റിന് മുമ്പിൽ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം അവതരിപ്പിച്ച കരടിന് പാർലമെന്റ് അംഗീകാരം നൽകി. രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിലായി പതിമൂന്ന് പേപ്പറുകൾ ക്യാമ്പിൽ ചർച്ച ചെയ്തു. തെക്കൻ ജില്ലകളിൽ സംഘടനക്ക് പുതിയ കേഡർ പദ്ധതിയും പാർലമെന്റ് പ്രഖ്യാപിച്ചു.

സമാപന സെഷൻ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സജൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക് , ഭാരവാഹികളായ ബിലാൽ റഷീദ്, ഫിറോസ് പള്ളത്ത്, അൽത്താഫ് സുബൈർ, പി.എ ജവാദ്, ഇർഷാദ് മൊഗ്രാൽ, അൽ റെസിൻ, അഡ്വ. കെ തൊഹാനി, റുമൈസ റഫീഖ് എന്നിവർ വിവിധ സെഷനുകളിൽ നേതൃത്വം നൽകി.അംജദ് കുറിപ്പള്ളി, ഫിറോസ് ഖാൻ, തൗഫീഖ്, തൻസീർ,ഗദ്ദാഫി, അസ്ലഹ്, തൗഫീഖ് കുളപാടം, ഉവൈസ് ഫൈസി, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഫയാസ്, അജ്മൽ കെ.എം, ആഷിഖ് റഹിം, റമീസ് മുതിരക്കാലയിൽ, സി.കെ ഷാമിർ, ആരിഫ് പാലയൂർ, സദ്ദാം ഹരിപ്പാട്, അഡ്വ. അജാസ് സലീം എന്നിവർ പങ്കെടുത്തു.

webdesk15: