X

എംടി വിമർശിച്ചത് മുഖ്യമന്ത്രിയെ തന്നെ, എഴുത്തും വായനയുമറിയുന്നവർക്ക് കാര്യം മനസ്സിലാകും; കെ മുരളീധരൻ

സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി. വിമർശനത്തിലൂടെ എംടി ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണ്. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമർശിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. എഴുത്തും വായനയും അറിയുന്നവർക്ക് കാര്യം മനസ്സിലാകും. എം ടി പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇ പിക്ക് എന്നും കെ മുരളീധരൻ വിമർശിച്ചു.

എം ടി വാസുദേവൻ നായർ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായിക്കും ബാധകമാണ്. സാഹിത്യകാരും ബുദ്ധിജീവികളും സിപിഎമ്മിനെതിരെ നിലപാട് സ്വീകരിക്കാൻ നിർബന്ധിതരാകുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം ഉചിതമായെടുത്ത തീരുമാനമാണ്. ചാടിക്കയറി എടുക്കേണ്ട തീരുമാനമല്ല ഇത്. ആലോചിച്ച് വേണ്ട സമയത്ത് തന്നെ തീരുമാനമെടുത്തുവെന്നും സമുദായ സംഘടനകൾക്ക് അവരുടെ തീരുമാനമെടുക്കാമെന്നും എം‌പി വ്യക്തമാക്കി.
രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ല എന്ന കോൺ​ഗ്രസിന്റെ തീരുമാനം ഇടതുപക്ഷത്തിന്റെ സ്വാധീനം മൂലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പ്രസ്താവനയെ കെ മുരളീധരൻ പരിഹസിച്ചു. നത്തോലിയുടെ വർത്തമാനം കേട്ട് തിമിംഗലം തീരുമാനം എടുത്തു എന്ന് പറയുന്നത് പോലെയാണ് അത് എന്ന് കെ മുരളീധരൻ പറഞ്ഞു.

webdesk13: