X

പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി മുഹമ്മദ് സലാ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റിക്കാര്‍ഡ് ഇനി മുഹമ്മദ് സലായുടെ പേരില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ഇരട്ട ഗോള്‍ നേട്ടത്തോടെയാണിത്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 205 മത്സരങ്ങളില്‍ 129 ഗോളായി സലായ്ക്ക്. ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറുടെ (128 ഗോളുകള്‍) റെക്കോര്‍ഡാണ് സലാ മറികടന്നത്. മത്സരത്തില്‍ ലിവര്‍പുള്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ജയിച്ചു.

 

 

webdesk14: