X

മുകുള്‍ റോയ് തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തുന്നു

നിലവിലെ ബിജെപി വൈസ്പ്രസിഡന്റ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങും. നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതായിരുന്നു. മകന്‍ ശുഭാന്‍ഷുവോടൊപ്പം തൃണമൂല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ താന്‍ വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് മുകുള്‍ റോയ് പറഞ്ഞതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും ‘അപരിചിതമായി’ തുടരുമെന്നുമാണ് മുകുള്‍ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികള്‍ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ വീണ്ടും അധികാരത്തിലെത്തിയതോടെ നേരത്തെ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ പലരും മടക്കത്തിനുള്ള ഒരുക്കത്തിലാണ്. മുകുള്‍ റോയ് തിരികെ വരുന്നതോടെ കൂടുതല്‍ ആളുകള്‍ തൃണമൂലിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍.

web desk 1: