X

മുംബൈ പൊലീസ് ബിനോയിക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

യുവതിയുടെ ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പോലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷന്‍സ് കോടതി കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു.

ബിനോയിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ഹാജരായിട്ടില്ലാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ്് പുറപ്പെടുവിച്ചത്.
ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പോലീസിന് ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ആദ്യം ലുക്ക് ഔട്ട് നോട്ടീസിറക്കുന്നതിന് പൊലീസ് നടപടി തുടങ്ങിയിരുന്നു. പക്ഷേ അപ്പോള്‍ ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി, ഇതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

യുവതിയുടെ കുട്ടിയുടെ പിതാവ് താനാണെന്ന് പറയാന്‍ ബിനോയ് ഇത് വരെ തയ്യാറായിട്ടില്ല.എന്നാല്‍ കോടിയേരി ബാലകൃഷ്ണന് ബിനോയിയുടെ ബന്ധം നേരത്തെ അറിയാമായിരുന്നെന്ന് മുംബൈയില്‍ നിന്നുള്ള അഭിഭാഷകന്‍ കെ.പി ശ്രീജിത്ത് വെളിപ്പെടുത്തി.

തന്റെ ഓഫീസില്‍ വെച്ച് ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. യുവതി ബിനോയിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.
യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും ഇനി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

web desk 3: