X

കൊല്ലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂര്‍ വിളയില്‍ തെക്കതില്‍ രാജേന്ദ്രന്‍ പിളള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. അരിനല്ലൂര്‍ അറുവലക്കുന്നില്‍ വെച്ചായിരുന്നു ഗൃഹനാഥന് നേരെയുള്ള ആക്രമണം.

ഇയാളുടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തെക്കുംഭാഗം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

chandrika: