X
    Categories: Newstech

ട്വിറ്ററിന്റെ പഴയ ലോഗോ ഉള്‍പ്പടെ ലേലത്തിന് വെച്ച് മസ്‌ക്

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പേര് എക്‌സ് എന്നാക്കി മാറ്റിയതിനുശേഷം ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ലോഗോ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുരാവസ്തുക്കളായി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക് ലേലത്തിനൊരുങ്ങുന്നു.

ആസ്ഥാന കെട്ടിടത്തില്‍ ട്വിറ്ററിന്റെ ബ്രാന്‍ഡ് നെയിം സ്ഥാപിച്ച സൈന്‍ ബോര്‍ഡ് പുനര്‍നാമകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തിരുന്നു. കോഫി ടേബിളുകള്‍, ഓയില്‍ പെന്റുകള്‍, ഡിജെ ബൂത്ത്, കസേരകള്‍, സംഗീത ഉപകരണങ്ങള്‍ എന്നിവയും ലേലത്തിനുവെക്കുന്നുണ്ട്. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന അടുക്കള ഉപകരണങ്ങളും മറ്റും മസ്‌ക് നേരത്തെ വില്‍പനക്ക് വെച്ചിരുന്നു. ലേലത്തിന് വെച്ച പഴയ ലോഗോ ഇപ്പോഴും കെട്ടിടത്തിന്റെ മുകളിലുണ്ട്. ലേലത്തില്‍ വാങ്ങുന്നയാള്‍ക്ക് അത് അഴിച്ചെടുത്ത് കൊണ്ടുപോകാം.

webdesk11: