X

മുസ്ലിം ലീഗ് 76-ാം വാർഷികം ആഘോഷിച്ചു

കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ 76-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ഹമീദ് വടകരയുടെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി ഓഫീസിൽ ചേർന്ന പ്രൗഡമായ ചടങ്ങിൽ കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം ബഷീർ ആലുങ്കൽ ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു.

തുടർന്ന് മുസ്ലിം ലീഗിന്റെ ആവിർഭാവ ചരിത്രം മഹ്മൂദ് പൂക്കാട് വളരെ വിശദമായി അനാവരണം ചെയ്തു. പിന്നീട് മർഹൂം ഹൈദരലി ഷിഹാബ് തങ്ങളെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം ഫൈസൽ ഇരിക്കൂർ നിർവഹിച്ചു.

ഖാദർ ആണങ്കൂർ, സൈനു കുമളി, ഷെബീർ തേഞ്ഞിപ്പാലം, അമീറലി കോഡൂർ, സലാഹുദ്ധീൻ വേങ്ങര, അഫ്സൽ വടക്കേക്കാട്, ഷിഹാബ് കപ്പൂർ, സത്താർ ടൌൺ, മുത്തുക്ക,മുഹ്സിൻ കൊളക്കോടൻ എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും അസ്ലം കൊളക്കോടൻ നന്ദിയും പറഞ്ഞു

webdesk14: