X

സമ്മേളനം കഴിഞ്ഞിട്ടും വിശ്രമമില്ലാതെ ശിവദാസന്‍

ചെന്നൈ: മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം കഴിഞ്ഞിട്ടും പൊള്ളാച്ചിയില്‍ നിന്നെത്തിയ ശിവദാസന് വിശ്രമമില്ല. സമ്മേളനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയ്‌ക്കൊപ്പമായിരുന്നു ശിവദാസന്‍.

ട്രെയിന്‍ യാത്രയ്ക്കായി റെയില്‍ വേ സ്‌റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞ് വീണപ്പോള്‍ അദ്ദേഹത്തെയുമായി ജനറല്‍ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആള്‍ ഇന്ത്യ കെഎംസിസിയുടെ വളണ്ടിയറായ ശിവദാസന്‍. എ.ഐ.കെ.എം.സി.സി തമിഴ്‌നാട് ഘടകം ഒരുക്കിയ വളണ്ടിയര്‍ സേവനം ആകര്‍ഷിണീയവും പ്രശംസാര്‍ഹവുമായിരുന്നു. ദിവസങ്ങളോളം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഈ സേവക സംഘത്തിലൊരു കണ്ണിയായിരുന്നു പൊള്ളാച്ചി ഏരിയ കമ്മിറ്റി ട്രഷററായ ശിവദാസന്‍.

പാലക്കാട് കൊഴിഞ്ഞാംപ്പാറ സ്വദേശിയായ അദ്ദേഹം 15 വര്‍ഷമായി പൊള്ളാച്ചിയില്‍ ബേക്കറി ജീവനക്കാരമാണ്. മുസ്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സേവനത്തില്‍ ആകൃഷ്ടനായി 4 വര്‍ഷം മുന്‍പാണ് ശിവദാസന്‍ കെഎംസിസിയില്‍ അംഗമായി ചേര്‍ന്നത്. സഹജീവികള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ സ്വന്തം പ്രയാസങ്ങള്‍ മറക്കേണ്ടവനാണ് കെഎംസിസിക്കാരനെന്ന് ഉത്തരവാദിത്വബോധം ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു ശിവദാസന്‍

webdesk14: