X

വിദേശാധിപധ്യത്തില്‍ കവിഞ്ഞ് സ്വന്തം രാഷ്ട്രത്തില്‍ നിന്നുള്ള ഭരണകൂട ഭീകരക്കെതിരെ വീണ്ടുമാരു സ്വാതന്ത്ര്യ സമരത്തിലേക്ക് ജനത നീങ്ങും- സാദിഖലി ശിഹാബ് തങ്ങള്‍

കൊണ്ടോട്ടി: വിദേശാധിപധ്യത്തില്‍ കവിഞ്ഞ് സ്വന്തം രാഷ്ട്രത്തില്‍ നിന്നുള്ള ഭരണകൂട ഭീകരക്കെതിരെ വീണ്ടുമാരു സ്വാതന്ത്ര്യ സമരത്തിലേക്ക് ജനത നീങ്ങുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയ സത്യങ്ങളെ മൂടിവെക്കാനുള്ള ഒരു മീസാന്‍ കല്ലും ഇന്ത്യാരാജ്യത്തില്ല. കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനത്തിനെതി രെ കരിപ്പൂര്‍ വിമാനത്താവളത്തിനു മുന്നില്‍ മുസ്‌ലിം ലീഗ് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

വരാനിരിക്കുന്നത് രാഹുല്‍ഗാന്ധിയുടെ യുഗമാണ്. ഭരണകൂട ഭീകരതക്കെതിരെയും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനെതിരെയും പടവാളുയര്‍ത്തി അയാള്‍ പോരാട്ടവിഥിയിലു ണ്ടാവും. ആ പോരാട്ടങ്ങള്‍ക്ക് കരുത്താവാന്‍ ഏത് അര്‍ധരാത്രിയായാലും നട്ടുച്ചയായാലും മുസ്ലിംലീഗ് പ്രസ്ഥാനം ഉണ്ടാവുക തന്നെചെയ്യും. മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങ ളാണ് ഇന്ന് ഒരോന്നായി പുലര്‍ന്ന് കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ തകര്‍ക്കാന്‍ വരുന്ന ഭരണ കൂട ഭീകരര്‍ ആദ്യം നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പുച്ഛിക്കും, അക്രമിക്കും. ഇപ്പറഞ്ഞതല്ലാം രാജ്യത്ത് നടന്ന് കൊണ്ടിരിക്കു കയാണ്.രാജ്യം മുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ലാ ത്ത വിധത്തിലുള്ള അവഗണനയും വേട്ടയാടലുമാണ് നടന്നു കൊണ്ടിരിക്കുന്നത്.

ചെറിയ കാര്യങ്ങളെ പോലും ഊതി വീര്‍പ്പിച്ച് ഇരകളെ വേട്ടയാടുകയാണ്. ഇവരില്‍ നിന്നും രക്ഷതേടി രാജ്യം ഇന്ന് മറ്റൊരു സ്വാതന്ത്ര്യ സമരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഈ പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സത്യത്തിനൊപ്പമുണ്ട്.ഈ പോരാട്ടത്തിന് കരുത്ത് പകരേണ്ടത് ഒരോ ഭാരതീയന്റെയും കടമയാണെന്നും തങ്ങള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അധ്യക്ഷനായി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി,കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്,എം.എല്‍.എമാരുടെ പ്രതിനി ധിയായി ടി.വി ഇബ്രാഹീം,എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാട്, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം,ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍,കര്‍ഷക സംഘം ദേശീയ അധ്യ ക്ഷന്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഡി.എ.പി.എല്‍ സംസ്ഥന പ്രസിഡന്റ് ബഷീര്‍ മമ്പുറം പ്രസംഗിച്ചു.

മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ അഷ്‌റഫ് കോക്കൂര്‍ നന്ദി പറഞ്ഞു.സംസ്ഥന വൈസ് പ്രസിഡന്റുമാരായ എം.സി മായീന്‍ ഹാജി, സി.പി സൈതലവി, സെക്രട്ടറിമാരായ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ, സി.പി ചെറിയ മുഹമ്മദ്, എം.എല്‍.എമാ രായ പി.ഉബൈദുല്ല, പി.കെ ബഷീര്‍, അഡ്വ. യു.എ ലത്തീഫ്,മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു പങ്കെടുത്തു.

webdesk14: