X

മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം ഇന്ന്

കോഴിക്കോട്: ഇടത് ഭരണകൂട – മാഫിയ കൂട്ടുകെട്ടിനെതിരെ ഇന്ന് വൈകുന്നേരം എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും മുസ്‌ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ നീതിപൂര്‍വകമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമങ്ങള്‍.

ഡോളര്‍ കടത്ത്, വിദേശത്തേക്ക് ഫണ്ട് കൈമാറ്റം, സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ ഞെട്ടിക്കുന്ന ഇടപാടുകളില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന മാഫിയകളുമായി ഭരണരംഗത്തെ പ്രമുഖര്‍ നേരിട്ട് ബന്ധം പുലര്‍ത്തുന്നു എന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. മണ്ഡലം കേന്ദ്രങ്ങളിലെ പ്രതിഷേധ പരിപാടി വിജയിപ്പിക്കാന്‍ അതാത് പ്രദേശങ്ങളില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ക്കൊപ്പം ജനപ്രതിനിധികളും പോഷക ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

Chandrika Web: