X

പിണറായിയുടെ പേടിമാറാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പൊതുജനങ്ങള്‍ക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നത് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ ഉപദേശകര്‍ കുറേശ്ശെ ഹൊറര്‍ സിനിമകള്‍ കാണിക്കണം. അല്പം ധൈര്യം വെക്കട്ടെ. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാന്‍ ജനങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണം, വഴിപാടുകള്‍ നടത്തണം, ജപിച്ച ഏലസ്സുകള്‍ നല്‍കുകയോ, ഓതിക്കുകയോ, കുര്‍ബ്ബാന അര്‍പ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണം… അല്ലെങ്കില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകും അദ്ദേഹം ഓര്‍മിപ്പിച്ചു.

കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്.അതുകൊണ്ട് പൊതുനിരത്തില്‍ പൊതുജനങ്ങള്‍ക്ക് സൈ്വര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Chandrika Web: