X

മുസ്‌ലിം യൂത്ത് ലീഗ് പി.എം ഹനീഫ് അനുസ്മരണം വ്യാഴാഴ്ച്ച സെമിനാർ : ഇന്ത്യൻ രാഷ്ട്രീയം കർണ്ണാടകക്ക് ശേഷം

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററും സാമൂഹ്യ – സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന പി. എം ഹനീഫ്ന്റെ അനുസ്മരണം മെയ് 25ന് കോഴിക്കോട് നടക്കും. പത്താം ചരമ വാർഷികത്തൊടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രീയം കർണ്ണാടകക്ക് ശേഷം എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.

25ന് (വ്യാഴാഴ്ച) വൈകീട്ട് 3 മണിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം. പി ഉത്ഘാടനം ചെയ്യും. സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, പ്രമുഖ മാധ്യമ പ്രവർത്തകനും വാർത്ത അവതാരകനുമായ നിഷാദ് റാവുത്തർ എന്നിവർ പങ്കെടുക്കും. മതേതര ഇന്ത്യക്ക് ഉണർവ്വ് നൽകുന്ന വിജയമാണ് കർണ്ണാടകയിലുണ്ടായത്. ബിജെപിയുടെ സർവ്വ സന്നാഹങ്ങളും തകർന്നടിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു എന്നതുകൊണ്ട് തന്നെ കർണ്ണാടകക്ക് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം കൂടുതൽ ചർച്ചക്ക് വിധയമാവേണ്ടതും പ്രയോഗവത്ക്കരിക്കപ്പെടേണ്ടതുമുണ്ടെന്നും നേതാക്കൾ പറഞ്ഞു.

webdesk13: