X

ജനവിരുദ്ധ സര്‍ക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ‘സേവ് കേരളാ മാര്‍ച്ച്’ ബുധനാഴ്ച

കോഴിക്കോട്: ജനവിരുദ്ധ സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ബുധനാഴ്ച (ജനു.18ന്) സെക്രട്ടറിയേറ്റില്‍ സംഘടിപ്പിക്കും. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ നിയന്ത്രിക്കുന്ന ക്രമസമാധാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപത് ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത എല്‍ഡിഎഫ് വാഗ്ദാനത്തിന്റെ ഒരു ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. പാര്‍ട്ടി ബന്ധുക്കളുടെ തൊഴില്‍ നിയമനം. ഖജനാവ് കാലിയായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാരിന്റെ അനിയന്ത്രിതമായ ധൂര്‍ത്തും അഴിമതിയും, നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധനവ്, ലഹരി മാഫിയയെ പിന്തുണക്കുക, കൂടുതല്‍ ബാറുകള്‍ അനുവദിക്കുക, പോലീസിലെ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുക, ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം. പൗരത്വ സമരക്കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ കാല് മാറല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ട ഒരു സര്‍ക്കാരാണ് നിലവിലുള്ളത്. പൊതുജന രോഷം ഏറ്റെടുത്താണ് മുസ്‌ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ അവസാനിക്കുന്ന റാലിയില്‍ കാല്‍ ലക്ഷത്തോളം പേര്‍ അണിനിരക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, എം.കെ മുനീര്‍ എം.എ.ല്‍എ, ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുക്കും.

webdesk13: