X

ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഞെട്ടിക്കുന്ന ക്രൂരത: മുസ്‌ലീംകളെ നിര്‍ബന്ധിച്ച് മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നു

ചൈനയില്‍ തടവിലായ മുസ്‌ലീംകളെ നിര്‍ബന്ധിച്ച് മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നുയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കസാക്കിസ്താന്‍ പൗരന്‍ ഒമിര്‍ ബെക്കാലി. ചൈനയില്‍ നടന്ന വിദ്യാഭ്യാസ ക്യാമ്പിനിടെ അറസ്റ്റിലായ വ്യക്തിയാണ് ഒമിര്‍. സ്വദേശികളും വിദേശികളടക്കം ഒരു ലക്ഷത്തോളം പേരാണ് ഭരണകൂടത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ക്യാമ്പാണ് നടന്നതെന്ന് ആരോപിച്ച് അറസ്റ്റിലായത്. മുസ്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന ഷിന്‍ജിയാങില്‍ ചൈനീസ് ഭരണകൂടം ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത് യു.എസ് കമ്മീഷന്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യമെന്ന് വാഴ്ത്തപ്പെടുന്ന ചൈന ഞങ്ങള്‍ക്ക് എതിരായി ആരോപിക്കപ്പെട്ട കുറ്റത്തില്‍ വിചാരണ പോലും നടത്താന്‍ തയ്യാറാകാതെയാണ് തടവിലാക്കിയത്. ജയിലില്‍ ഞാനടക്കമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഭക്ഷിക്കാന്‍ പന്നിയിറച്ചിയും മദ്യവും നല്‍കി. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഞങ്ങളുടെ മത വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കഴിപ്പിച്ചു. തടവറയിലെ ജീവിതം നരകതുല്ല്യമായിരുന്നു. നാലു ദിവസം അവര്‍ എന്നെ കെട്ടിതൂക്കി. ഉറങ്ങാന്‍ പോലും സമ്മതിച്ചില്ല. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു പോലും  ഒരു സമയത്ത് ആലോച്ചിട്ടുണ്ട്. ഇപ്പോഴും തടവറയില്‍ ഒരുപാട് നിരപരാധികള്‍ ജിവീതം ദുസ്സഹമായി തള്ളി നീക്കുന്നുണ്ട്- ഒമിര്‍ ബെക്കാലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ചൈന ഭരണകൂടം പുറത്തുവിട്ട കണക്കുപ്രകാരം പതിനായിരത്തിലധികം മുസ്‌ലീംകളാണ് ഷിന്‍ജിയാങ് മേഖലയിലെ ജയിലില്‍ കഴിയുന്നത്. ഇതില്‍ വിദേശികളും ഉള്‍പ്പെടും. അതേസമയം ഒമിറിന്റെ ആരോപണം ഗുതുതരമാണെന്നും ഇത് സത്യമാണോയെന്ന് അന്വേഷിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി അറിയിച്ചു.

chandrika: