X

മുസാഫര്‍നഗര്‍ കലാപം : ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസുകള്‍ ഇല്ലാതാക്കാന്‍ യോഗി സര്‍ക്കാറിന്റെ നീക്കം

 

ലഖ്‌നൗ: അറുപത്തിമൂന്ന് പേര്‍ കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ശ്രമം. ബി..െജപി നേതാക്കളായ സാധ്വി പ്രാചി, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ സഞ്ജീവ് ബലിയാന്‍, മറ്റൊരു എംപി ബര്‍തേന്ദ്ര സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എം.എല്‍.എമാരായ ഉമേഷ് മാലിക്, ഷാംലി, സംഗീത് സിങ് സോം എന്നിവര്‍ അടക്കം പ്രതികളായ കേസുകള്‍ പിന്‍വലിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശ്രമം. ഇക്കാര്യത്തില്‍ ജനഹിതം എന്തെന്നറിയാന്‍ ജില്ല കലക്ടറോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശ് നിയമ വകുപ്പ് ഇക്കാര്യത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നാണ് വിവരം. 2013 ആഗസ്ത് 31 ന് നടന്ന മഹാപഞ്ചായത്തില്‍ നടത്തിയ പ്രകോപന പ്രസംഗമാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഒരു കേസ്. കലാപത്തിന് പ്രേരണയായത് സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ ഈ പ്രസംഗമാണ് എന്നാണ് നിഗമനം .

2013ലാണ് രാജ്യത്തെ നടുക്കിയ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഹിന്ദു-മുസ്‌ലിം വര്‍ഗ്ഗീയ കലാപം അരങ്ങേറുന്നത്. തുടര്‍ന്ന് അറുപത്തിമൂന്ന് പേരുടെ ജീവന്‍ നഷ്ടമാവുകയും നാല്‍പതിനായിരത്തിലേറെ പേര്‍ മുസാഫര്‍ നഗര്‍ വിട്ട് മറ്റ് നാടുകളിലേക്ക് പോയെന്നുമാണ് വിവരം.

chandrika: