X

ഭരണപരാജയം മറച്ചുവയ്ക്കാന്‍ എന്റെ കേരളം മെഗാ എക്സിബിഷന്‍

കൊച്ചി: ഭരണപരാജയങ്ങള്‍ മറയ്ക്കാന്‍ വീണ്ടും എന്റെ കേരളം മെഗാ എക്സിബിഷനുമായി സംസ്ഥാന സര്‍ക്കാര്‍. കോടികള്‍ ചെലവിട്ട് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് മറൈന്‍ഡ്രൈവില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ഏപ്രില്‍ എട്ടു വരെയാണ് മേള. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന അവകാശവാദവുമായി നടത്തുന്ന മേള എറണാകുളത്തിന് പിന്നാലെ മറ്റു ജില്ലകളിലും സംഘടിപ്പിക്കും.

മേളയുടെ നടത്തിപ്പിനായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതിനായി അതാത് ജില്ലകളിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശന വിപണനയുടെ മറവില്‍ സര്‍ക്കാര്‍ അവകാശവാദങ്ങളെ സാധൂകരിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ അടിയന്തിര പ്രമേയം നിഷേധിച്ച സര്‍ക്കാര്‍, മേളയില്‍ സ്ത്രീ സുരക്ഷ സെമിനാര്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. സിപിഎം ആഭിമുഖ്യമുള്ള കലാസംഘങ്ങളാണ് മിക്ക ദിവസങ്ങളിലെയും പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഒന്നിന് വൈകിട്ട് ഏഴു മണിക്ക് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജനാണ് അധ്യക്ഷന്‍. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, പി.രാജീവ് തുടങ്ങിയ മന്ത്രിമാരും പങ്കെടുക്കും.

 

webdesk11: