X

കശാപ്പ് നിരോധനം; കേന്ദ്രത്തിനെതിരെ എന്‍.എസ് മാധവന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മലയാള മനോരമയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം തീരുമാനിക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് മതനിരപേക്ഷതയും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനക്ക് തന്നെയാണെന്ന് അദ്ദേഹം മനോരമയുടെ കാഴ്ച്ചപ്പാട് പേജില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ മിക്കയിടത്തും കന്നുകാലി കച്ചവടം നടത്തുന്നവര്‍ ഒരു പ്രത്യേക മതത്തില്‍പെട്ടവരാണ്. അതുപോലെ തന്നെ ചത്ത മൃഗങ്ങളുടെ തോലും മറ്റു ജൈവാവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ള ലക്ഷക്കണക്കിനാളുകളാണ്. ഉത്തരേന്ത്യയില്‍ ദലിതന്‍മാര്‍ക്കും മുസ്‌ലിംങ്ങള്‍ക്കും എതിരായുള്ള അക്രമങ്ങള്‍ പ്രത്യേകിച്ച് ഗോരക്ഷക് എന്നു വിളിക്കുന്ന പശുഗുണ്ടകളുടെ വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് കന്നുകാലി ച്ചന്തകളെക്കുറിച്ചുള്ള ചട്ടങ്ങളുടെ രാഷ്ട്രീയം അത്ര അപ്രതീക്ഷിതമല്ലെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ പ്രശ്‌നം തീന്‍മേശയുടേതു കൂടെയാണ്. മാംസവിപണിയുടെ വലുപ്പത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്-വളരെയധികം ആളുകള്‍ ഇപ്പോള്‍ അറവുനിരോധിച്ചിട്ടുള്ള മൃഗങ്ങളുടെ ഇറച്ചികഴിക്കുന്നവരാണെന്ന്. തീന്‍മേശകളിലെ പിഞ്ഞാണങ്ങളില്‍ എന്തു വിളമ്പാന്‍ പാടില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ എട്ടുപേജുള്ള ഉത്തരവു തീരുമാനിക്കുമ്പോള്‍ മതനിരപേക്ഷവും സമത്വം ഉറപ്പിക്കുന്നതുമായ ഭരണഘടനക്ക് മുറിവേല്‍ക്കുകയാണെന്നും ലേഖനത്തില്‍ എന്‍.എസ് മാധവന്‍ പറയുന്നു.

chandrika: