X

നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തിനു നേരെ ബോംബേറ്

ഷില്ലോങ്: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് നാലു മണിവരെയാണ് നടക്കുക. എന്നാല്‍, നാഗാലാന്റിസെല ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും.
അതേസമയം തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ നാഗാലാന്റിലെ ഒരു പോളിങ് ബൂത്തിനു നേരെ ബോംബേറ്. ടി.സി.ത് ജില്ലയിലെ പോളിങ് ബൂത്തിനു നേരയാണ് രാവിലെ ബോംബേറുണ്ടായത്. ബോംബേറില്‍ ഒരു വോട്ടറുെട കാലിന് പരിക്കേറ്റു.

അതേസമയം ഒറ്റപ്പെട്ട ഈ അക്രമം ഒഴിച്ചു നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് സമാധാനപരമായാണ് പുരോഗമിക്കുന്നത്. 60 നിയമസഭാ സീറ്റുകളാണ് ഇരു സംസ്ഥാനങ്ങളിലും ഉള്ളത്. ഇതില്‍ 59 വീതം സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എന്‍.സി.പി സ്ഥാനാര്‍ത്ഥി ജൊനാഥന്‍ എന്‍ സാങ്മയെ നക്‌സലുകള്‍ കൊലപ്പെടുത്തിയതിനെതുടര്‍ന്നാണ് മേഘാലയയിലെ വില്ല്യംനഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവെച്ചത്.

നാഗാലാന്റില്‍ ഉത്തര അംഗാമി രണ്ട് മണ്ഡലത്തില്‍ എന്‍.ഡി.പി.പി പ്രതിനിധിയും മുന്‍ മുഖ്യമന്ത്രിയുമായ നെപ്യൂ റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളാണ് ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നത്. നാഗാലാന്റില്‍ എന്‍.പി.എഫിനെതിരായ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മേഘാലയയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ത്രിപുര നിയമസഭാ വോട്ടെടുപ്പ് ഫെബ്രവുരി 18ന് പൂര്‍ത്തിയായിരുന്നു. മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

chandrika: