X
    Categories: CultureMoreViews

നഗ്നനായി റസ്‌റ്റോറന്റിലെത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ നഗ്നനായി റസ്റ്റോറന്റിലെത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ടെന്നസിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നഗ്നനായി റസ്റ്റോറന്റിലെത്തിയ യുവാവ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാവല്‍ക്കാരിലൊരാള്‍ ബലംപ്രയോഗിച്ച് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു.

ട്രാവിസ് റെയ്ന്‍കിങ് എന്ന 29 വയസുകാരനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പ് നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: