X

അഹമ്മദാബാദിന്റെ പേര് മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: അഹമ്മദാബാദിന്റെ പേര് മാറ്റാന്‍ തയാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദിന് കര്‍ണാവതിയെന്ന പേര് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോധ്യയാക്കിയതിനു പിന്നാലെയാണ് അഹമ്മദാബാദിന്റെ പേരും മാറ്റാന്‍ തീരുമാനമായത്.

ലോക പൈതൃക പദവിയുള്ള ഇന്ത്യയിലെ ഒരേ ഒരു നഗരമാണ് അഹമ്മദാബാദ്. പുരാതന കാലത്ത് ആസാവല്‍ എന്നായിരുന്നു അഹമ്മദാബാദ് പ്രദേശം അറിയപ്പെട്ടിരുന്നത്. പിന്നീട് ആസാവല്‍ രാജാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ് കര്‍ണ, നഗരത്തിന് കര്‍ണാവതി എന്നു പേരിട്ടു.

പിന്നീട് 1411ല്‍ സുല്‍ത്താന്‍ അഹമ്മദാ ഷാ നഗരത്തിന് അഹമ്മദാബാദ് എന്ന് പേര് നല്‍കുകയായിരുന്നു.
ഹിന്ദു വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി സര്‍ക്കാറിന്റെ പേരു മാറ്റല്‍ നീക്കമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു.

chandrika: