X
    Categories: indiaNews

2015 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 58 വിദേശയാത്രകള്‍ ; ചെലവ് 517 കോടി

ഡല്‍ഹി: 2015 മുതല്‍ 2019 നവംബര്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍. ഈ യാത്രകള്‍ക്കായി 517.82 കോടി രൂപ ചിലവായതായും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളെ കുറിച്ചും അവ കൊണ്ടുണ്ടായ നേട്ടങ്ങളെ കുറിച്ചും രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കിയത്.

ഇക്കാലയളവില്‍ യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ അഞ്ചുതവണ വീതം മോദി സന്ദര്‍ശിച്ചിട്ടുണ്ട്. സിംഗപ്പുര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്. 2019 നവംബര്‍ 13,14 തിയതികളില്‍ ബ്രസീലില്‍ നടന്ന ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നടത്തിയതാണ് ഒടുവിലത്തെ വിദേശയാത്ര.

web desk 3: