X
    Categories: gulfNews

കോവിഡ്: ഒമാനില്‍ ജോലി നഷ്ടപ്പെട്ടത് രണ്ടു ലക്ഷം പേര്‍ക്ക്

മസ്‌കത്ത്: കോവിഡ് കാരണം രാജ്യത്തെ പൊതു-സ്വകാര്യ മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍. ജോലി നഷ്ടപ്പെട്ട 222,300 പേരില്‍ 10,700 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. സ്വകാര്യ മേഖലയില്‍ 181,200 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഗാര്‍ഹിക മേഖലയില്‍ 30,400 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ പ്രവാസി തൊഴില്‍ ശേഷി 14.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 19.9 ശതമാനമാണ് പ്രവാസി പങ്കാളിത്തം കുറഞ്ഞത്. സ്വകാര്യ മേഖലയില്‍ 14.9 ശതമാനവും ഗാര്‍ഹിക മേഖലയില്‍ 10.4 ശതമാനവും. ഏറ്റവും കൂടുതല്‍ ജോലി നഷ്ടപ്പെട്ട പ്രവാസി സമൂഹം ബംഗ്ലാദേശികളാണ്. പിന്നീട് ഇന്ത്യയ്ക്കാരും പാകിസ്താനികളും.

അതിനിടെ, നിയമപരമായ താമസ രേഖയുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ രാജ്യത്തേക്ക് തിരിച്ചുവരാമെന്ന് സുപ്രിംകമ്മിറ്റി തീരുമാനിച്ചു. കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദൊഫാര്‍ ഗവര്‍ണറേറ്റില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും തീരുമാനമായി. രാജ്യത്ത് പൊതുഗതാഗതം പുനഃരാരംഭിക്കാനും അനുമതിയായി. സെപ്തംബര്‍ 27 മുതലാണ് ഗതാഗതം ആരംഭിക്കുക.

Test User: