X

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പേരിലെ കാവല്‍ക്കാരനെ ഒഴിവാക്കി മോദി

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ എന്ന വിശേഷണം എടുത്തുമാറ്റി നരേന്ദ്രമോദി. കാവല്‍ക്കാരന്‍ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്നും മോദി ട്വീറ്റിലൂടെ അറിയിച്ചു. ചൗക്കിദാര്‍ വിശേഷണം തന്റെ ട്വിറ്റര്‍ നാമത്തില്‍ നിന്ന് മാറ്റുന്നു എന്ന് മോദി ട്വീറ്റ് ചെയ്തു.
‘ചൗകിദാര്‍ ചോര്‍ ഹെ’ അഥവാ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന ക്യാംപയിന് ശേഷമാണ് ബിജെപി നേതാക്കള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ത്ത് തുടങ്ങിയത്. ഇപ്പോള്‍ 300 ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിച്ച് മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നാലെയാണ് തന്റെ പേരിനൊപ്പമുള്ള ‘കാവല്‍ക്കാര’നെ മോദി എടുത്തുമാറ്റിയത്.

തെരഞ്ഞെടുപ്പ് റാലികളിലെല്ലാം ‘മേം ഭീ ചൗക്കിദാര്‍’ എന്ന് ആവര്‍ത്തിച്ചാണ് മോദി പ്രസംഗിച്ചിരുന്നത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും മറ്റ് ബിജെപി നേതാക്കളും ചൗകിദാര്‍ എന്ന് ട്വിറ്ററില്‍ പേരിനൊപ്പം ചേര്‍ത്തിരുന്നു.

web desk 3: