X

ദേശീയ നേതൃസംഗമം ഡല്‍ഹിയില്‍ ആരംഭിച്ചു


ന്യൂഡഡല്‍ഹി: മുവ്‌മെന്റ്്‌സ് ഓഫ് എംപവര്‍മെന്റ് ഓഫ് മുസ്ലിം ഇന്ത്യന്‍സും അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രഫഷനല്‍സും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന മൂന്നാമത് ദേശീയ നേതൃസംഗമം ഡല്‍ഹിയില്‍ ആരംഭിച്ചു. മുന്‍ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് എസ്.എ സിദ്ധീഖി ഉദ്ഘാടനം ചെയ്തു.

സച്ചാര്‍ കമ്മിറ്റി അംഗം ഡോ.സഫര്‍ മഹമൂദ് (ചെയര്‍മാന്‍, സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ സിറാജുദ്ദീന്‍ ഖുറശി (പ്രസി. ഇന്ത്യ ഇസ്ലാമിക് സെന്റര്‍ , ഡല്‍ഹി), ഡോ. ഹുസൈന്‍ മടവൂര്‍ (ജനറല്‍ സെക്രട്ടറി, ഹ്യൂമന്‍ ഡവലപ്‌മെന്റ് വെല്‍ഫെയര്‍ സൊസൈറ്റി, ഡല്‍ഹി ) അഡ്വ. നവായിദ് ഹാമിദ് (ജന. സെക്രട്ടറി, മൂവ്‌മെന്റ് ഫോര്‍ എംപവര്‍മെന്റ്) ആമിര്‍ ഇദ്രീസി (പ്രസി. അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രഫഷനല്‍സ് ) പങ്കെടുത്തു. തുടര്‍ന്ന് അഡ്വ. പ്രശാന്ത് ഭൂഷന്‍ (സുപ്രീം കോടതി സീനിയര്‍ അഡ്വക്കെറ്റ്) കെ.കെ സുഹൈല്‍ ( ചെയര്‍മാന്‍ ക്വില്‍ ഫൗണ്ടേഷന്‍) തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചു.

മൂന്ന് ദിവസങ്ങളില്‍ 12 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പൗരത്വ സംരക്ഷണം, സാമ്പത്തികാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തല്‍, വ്യാജ ഏറ്റുമുട്ടലുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍, ഡോക്യുമെന്റേഷന്റെ അനിവാര്യത, മാധ്യമ ധര്‍മ്മം, വരും തലമുറയുടെ ഭാവി , സഹിഷ്ണുതയും ബഹുസ്വരതയും തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറോളം സ്ഥിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും പ്രൊഫ. എന്‍.വി അബ്ദുറഹ്മാന്‍ ( സുല്ലമുസ്സലാം), ലുലൈബ് ( ബ്രൈറ്റ് ഇന്ത്യാ ഫൗണ്ടേഷന്‍), ഡോ.സാബിര്‍ നവാസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

web desk 1: