X

ഗണിത ഗവേഷകര്‍ക്ക് എന്‍ബിഎച്ച്എം സ്‌കോളര്‍ഷിപ്പ്

ന്യൂഡല്‍ഹി: അണുശക്തി വകുപ്പിന്റെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എന്‍ബിഎച്ച്എം (നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സ്) സ്‌കോളര്‍ഷിപ്പ് നേടാന്‍ ഗണിത ഗവേഷകര്‍ക്ക് അവസരം. 2019-2020 വര്‍ഷത്തെ മാത്‌സ് പിഎച്ച്ഡി/ ഇന്റഗ്രേറ്റഡ് എംഎസ്‌സി-പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കൊച്ചി, ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി ഉള്‍പ്പടെ 21 കേന്ദ്രങ്ങളില്‍ ജനുവരി 19ന് എന്‍ബിഎച്ച്എം നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റ് എഴുതണം. ഇ-മെയില്‍ വഴിയോ സ്പീഡ് പോസ്റ്റ് മുഖേനയോ ഡിസംബര്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം. ദക്ഷിണേന്ത്യക്കാര്‍ അപേക്ഷിക്കേണ്ട വിലാസം: Prof.S.Kesavan, c/o Institute of Mathematical Sciences, CIT Campus, Taramani, Chennai-600113, ഇ-മെയില്‍: nbhm@imsc.res.in.
യോഗ്യത: മാത്‌സ്, അപ്ലൈഡ് മാത്‌സ്, സ്റ്റാറ്റ്‌സ് ഇവയില്‍ ഒന്നില്‍ മാസ്റ്റര്‍ അഥവാ നാലു വര്‍ഷ ബിഎസ് ബിരുദം ഉള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
2019 ആഗസ്ത് ഒന്നിനകം പിഎച്ച്ഡി പ്രവേശം നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

chandrika: