തിരുവനന്തപുരം: ഡല്‍ഹി കാലപ കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എംബി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോളമിസ്റ്റ് ഡോ. നെല്‍സണ്‍ ജോസഫ്. ഡല്‍ഹി പൊലീസ് നടപടിക്കെതിരായി കോണ്‍ഗ്രസ് നേതാക്കള്‍ വരെ രംഗത്ത് വന്നിട്ടും എംബി രാജേഷ് ഇപ്പോഴും ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നെല്‍സന്റെ കുറിപ്പ്. ഒരുപാട് കൊല്ലം പാര്‍ലമെന്റിലും പരിസരങ്ങളിലും കഴിഞ്ഞ, മികച്ച സാമാജികരില്‍ ഒരാളെന്ന് പേരു കേള്‍പ്പിച്ച അങ്ങ് വെറുമൊരു ന്യായീകരണക്കാരന്റെ നിലവാരത്തിലേക്ക് തരം താഴരുതെന്ന്, നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു
ഡോ.നെല്‍സണ്‍ ജോസഫ് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം