kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

By webdesk18

March 03, 2025

നെന്മാറ ഇരട്ടക്കൊലക്കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസില്‍ നല്‍കിയ മൊഴിയില്‍ സാക്ഷികള്‍ ഉറച്ചുനിന്നു. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴികള്‍ രേഖപ്പെടുത്തിയത്.

നേരത്തെ രണ്ട് സാക്ഷികള്‍ കൂറുമാറിയതിന് പിന്നാലെയാണ് മറ്റു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചത്. ഇതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.

ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ഇരട്ടക്കൊല നടത്തിയത്.