X

പുതിയ കരട് നിയമം; മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാര പ്രവര്‍ത്തനം നടത്താനുള്ള അനുമതി നല്‍കി ഇസ്രാഈല്‍

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാര പ്രവര്‍ത്തനം നടത്താനുള്ള അനുമതി നല്‍കി ഇസ്രാഈല്‍. രാജ്യത്തെ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റാണ് ഇതിനുള്ള അനുമതി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. പുതിയ നിയമവുമായി ബന്ധപ്പെട്ട കരടിന്റെ അടിസ്ഥാനത്തിലാണ് ഇസ്രാഈലിന്റെ തീരുമാനം.
പുതിയ നിയമമനുസരിച്ച് ഉടമയുടെ അറിവില്ലാതെ കമ്പ്യൂട്ടറുകളിലെയും മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ പരിശോധിക്കാനുള്ള അധികാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഷിന്‍ ബെറ്റിന് നല്‍കാന്‍ കഴിയുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ എല്ലാ ഡാറ്റാബേസുകളില്‍ നിന്നും മെറ്റീരിയല്‍ സ്വീകരിക്കാനുള്ള അധികാരം ഷിന്‍ ബെറ്റിന് പുതിയ നിയമം നല്‍കുന്നുണ്ട്. ഇത്തരം നടപടികള്‍ അംഗീകരിക്കാനുള്ള അധികാരം ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ഷിന്‍ ബെറ്റിന്റെ തലവന് ഡാറ്റാബേസുകളില്‍ നിന്ന് മെറ്റീരിയല്‍ സ്വീകരിക്കാമെന്നും നിയമം പറയുന്നു.
എന്നാല്‍ നിയമം, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മനഃശാസ്ത്രജ്ഞര്‍, പുരോഹിതന്മാര്‍ തുടങ്ങിയവരുടെ രേഖകളും വിവരങ്ങളും പരിശോധിക്കുന്നതില്‍ കരട് നിയമം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുമായി സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും നിയമം വ്യക്തമാക്കുന്നു.  അതേസമയം പൊലീസ്, ദേശീയ ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഡാറ്റാബേസുകളിലേക്കുള്ള പ്രവേശനം സാധ്യമാക്കാന്‍ കഴിയുമെന്ന് ഷിന്‍ ബെറ്റ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ നിയമം മാധ്യമസ്വാതന്ത്ര്യത്തെയും വിവരങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശത്തെയും ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പത്രപ്രവര്‍ത്തക യൂണിയന്‍ നെതന്യാഹുവിനെതിരെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഉറവിടങ്ങളുടെയും വിവരങ്ങളുടെയും രഹസ്യസ്വഭാവത്തെ നിയമം ദോഷകരമായി ബാധിക്കുമെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. നിയമത്തിനെതിരെ രാജ്യത്തുള്ള അഭിഭാഷകരും എന്‍.ജി.ഒകളും വ്യാപകമായി വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

webdesk13: