X
    Categories: CultureNewsViews

റഫാല്‍: കേന്ദ്ര ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ ദി ഹിന്ദു പത്രം പുറത്തുവിട്ടു. കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ദി ഹിന്ദു പറയുന്നു.

അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ടം ഇ​ള​വ് ചെ​യ്ത​തി​ലൂ​ടെ വി​മാ​നം കൈ​മാ​റേ​ണ്ട എം​.ബി​ഡി​.എ ഫ്രാ​ൻ​സും ദ​സോ ഏ​വി​യേ​ഷ​നും പി​ഴ​യ​ട​ക്ക​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​യി. ദ​സോ ഏ​വി​യേ​ഷ​ൻ വി​മാ​ന വി​ത​ര​ണ​ക്കാ​രും എം.​ബി​.ഡി​.എ ഫ്രാ​ൻ​സ് ആ​യു​ധ പാ​ക്കേ​ജ് വി​ത​ര​ണ​ക്കാ​രു​മാ​ണ്. ച​ട്ടം ഇ​ള​വു ചെ​യ്ത​തി​നാ​ൽ ഇ​ട​പാ​ടി​നെ സ്വാ​ധീ​നി​ക്കു​ക, ഇ​ട​നി​ല​ക്കാ​ർ, ക​മ്മീ​ഷ​ൻ, അ​ക്കൗ​ണ്ടു​ക​ളി​ലെ തി​രി​മ​റി എ​ന്നി​വ​യ്ക്കെ​തി​രേ സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. 2016 സെ​പ്റ്റം​ബ​ർ 23-നാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. 

അ​ന്ന​ത്തെ പ്ര​തി​രോ​ധ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് ക​മ്മി​റ്റി ഇ​ത് അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ര​ണ്ടു സ്വ​കാ​ര്യ കമ്പ​നി​ക​ൾ​ക്ക് ഇ​ന്ത്യ​യു​മാ​യു​ള്ള ക​രാ​റി​ൽ അ​ഴി​മ​തി വി​രു​ദ്ധ ച​ട്ട​ങ്ങ​ൾ ഒ​ഴി​വാ​യി. 

ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ചു സ​ർ​ക്കാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത സ​മാ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​തി​ർ​ത്തി​രു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ട്ടി​രു​ന്നു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കാ​യു​ള്ള ഇ​ന്ത്യ​ൻ സം​ഘ​വും ച​ർ​ച്ച ന​ട​ത്തു​മ്പോള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തു​ന്ന ഇ​ട​പെ​ട​ൽ രാ​ജ്യ​താല്‍പര്യങ്ങള്‍ക്ക്‌ എ​തി​രാ​ണെ​ന്ന് അ​ന്ന​ത്തെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജി. ​മോ​ഹ​ൻ കു​മാ​ർ കു​റി​പ്പെ​ഴു​തി​യ​താ​ണ് പു​റ​ത്തു​വ​ന്ന​ത്. 

ചന്ദ്രിക വെബ് ഡെസ്‌ക്‌: